മംഗളൂരു: ബംഗളൂരു ആശുപത്രിയില്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവുന്നതിനിടെ കന്നട സീരിയല്‍ നടി ചേതന്‍ രാജ് (21) ചൊവ്വാഴ്ച മരിച്ചു.തങ്ങളുടെ അറിവില്ലാതെയാണ് ശസ്ത്രക്രിയ എന്ന് പറഞ്ഞ പിതാവ് ഗോവിന്ദ രാജ് ആശുപത്രിയില്‍ മതിയായ സംവിധാനങ്ങളുടെ അഭാവമാണ് ദുരന്ത കാരണം എന്ന് ആരോപിച്ചു.തിങ്കളാഴ്ച രാവിലെ 8.30നാണ് മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞത്.കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കും മുമ്പ് ശസ്ത്രക്രിയ ആരംഭിച്ചു കഴിഞ്ഞിരുന്നു.വൈകുന്നേരത്തോടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞ് ശ്വസിക്കാന്‍ വിഷമിച്ച അവസ്ഥയിലായ മകള്‍ക്ക് ലഭിക്കേണ്ട ചികിത്സ സൗകര്യങ്ങള്‍ ഐ.സി.യുവില്‍ ഉണ്ടായിരുന്നില്ല.ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗീത,ദൊരെസ്സനി,ഒളവിന നില്ഡന എന്നീ സീരിയലുകളില്‍ ശ്രദ്ധേയ വേഷമിട്ട നടി ഹവയാമി കന്നട സിനിമയിലും അഭിനയിച്ചിട്ടുണ്ട്