Friday, June 20, 2025

കൊല്ലത്ത് ബൈക്ക് അപകടത്തില്‍ മൂന്ന് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

Must Read

കൊല്ലം: മയ്യനാട് താന്നിയില്‍ മത്സ്യതൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കടല്‍ ഭിത്തിയിലിടിച്ച് മൂന്നുപേര്‍ മരിച്ചു.പരവൂര്‍ കോങ്ങാല്‍ തുണ്ടില്‍ വീട്ടില്‍ മാഹിന്‍ (46), പരവൂര്‍ മണിയംകുളം എന്‍എസ് മന്‍സിലില്‍ സുധീര്‍ (52), പരവൂര്‍ മണിയംകുളം കോങ്ങാല്‍ എസ്എന്‍ മന്‍സിലില്‍ അല്‍അമീന്‍ (37) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് അപകടം.

പൊതുവേ വിജനമായ പ്രദേശമാണ് താന്നി. ഇവിടെ റോഡിനോട് ചേര്‍ന്ന് പുലിമുട്ട് ബലപ്പെടുത്താന്‍ ടെട്രാപോഡുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്.ഇരവിപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം അമിതവേഗതയില്‍ വന്ന കാറിടിച്ചാണ് അപകടമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി പോലീസ് അന്വേഷിക്കുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img