കൊല്ലം: കൊല്ലം പുള്ളിക്കടയില്‍ തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. ജീവനോടെ കത്തിച്ചതെന്നാണ് സംശയം. കഴിഞ്ഞ ദിവസങ്ങളില്‍ കാലിലും വയറിലും മുറിവേറ്റ്, പുഴുവരിച്ച നിലയില്‍ നായയെ നാട്ടുകാര്‍ കണ്ടിരുന്നു. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
അതിനിടെ എറണാകുളം എരൂരില്‍ നായക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് 5 തെരുവുനായകളെ വിഷം അകത്ത് ചെന്ന് ചത്ത നിലയില്‍ കണ്ടെത്തിയത്. നായകള്‍ക്ക് വിഷം നല്കി കൊന്നതാണോ എന്ന സംശയത്തിലാണ് പൊലീസ്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.