ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ ഓച്ചിറയില്‍ എത്തിയപ്പോള്‍
കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു.
രാവിലെ ഏഴിന് കരുനാഗപ്പള്ളി പുതിയകാവില്‍ നിന്നും ആരംഭിച്ച പദയാത്ര ഓച്ചിറ വഴിയാണ് രാവിലെ ഒമ്പതോടെ ആലപ്പുഴയില്‍ പ്രവേശിച്ചത്.
മൂന്നുദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയില്‍ കശുവണ്ടി തൊഴിലാളികളോടും വിദ്യാര്‍ഥികളോടും കരിമണല്‍ ഖനന തൊഴിലാളികളോടും രാഹുല്‍ഗാന്ധി സംവദിച്ചു.
വലിയ ജനപങ്കാളിത്തമാണ് കൊല്ലം ജില്ലയിലെ യാത്രയില്‍ ഉണ്ടായത്.വെള്ളിയാഴ്ച കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ ഗാന്ധി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തി. അമൃതാനന്ദമയിയുമായി 45 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.