Wednesday, June 18, 2025

കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ കഞ്ചാവുമായി പിടിയില്‍

Must Read
മുരുകൻ

കോഴിക്കോട്: കൊലപാതകക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ കഞ്ചാവുമായി പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ എം. മുരുകനെ (59 ) യാണ്്
ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു കിലോഗ്രാമില്‍ താഴെ മാത്രം കഞ്ചാവ് തവണകളായി കൊണ്ടുവന്ന് വിദ്യാര്‍ത്ഥികളെ വലയില്‍ വീഴ്ത്തുന്ന സംഘത്തില്‍പെട്ടയാളാണ് മുരുകനെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്നും കോയമ്പത്തൂരില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത്. ജാമ്യം ലഭിക്കത്തക്ക അളവില്‍ മാത്രം കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുകയും പുലര്‍ച്ചെ സമയങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുകയും ചെയ്യുന്നതിനാല്‍ ഇയാള്‍ പിടിക്കപ്പെടാതെ കഴിഞ്ഞു വരികയായിരുന്നു. സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍പോലീസും നടത്തിയ നീക്കത്തിലാണ് മുരുകന്‍ പുലര്‍ച്ചെ 40.60 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തികിട്ടിയ നാലായിരം രൂപയും ടൗണ്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത്, ഷാഫി പറമ്പിത്ത്, സജേഷ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img