Thursday, June 19, 2025

കൊട്ടാരവളപ്പില്‍ പിറന്ന ആനക്ക് രാജ്ഞി പേരിട്ടു,’ശ്രീ ദത്താത്രേയ’

Must Read

സൂപ്പി വാണിമേല്‍

മംഗളൂരു:മൈസൂറു കൊട്ടാരവളപ്പില്‍ ജനിച്ച ആനക്കുട്ടിക്ക് രാജകുടുംബത്തിന്റെ പരമ്പരാഗത റാണി പ്രമോദ ദേവി പേര് വിളിച്ചു -‘ശ്രീ ദത്താത്രേയ’. ദസറ ജംബോ സവാരിക്കായി ബന്ദിപ്പൂര്‍ രാംപുര ആന സംരക്ഷണ സങ്കേതത്തില്‍ നിന്ന് എത്തിച്ച 22 കാരി ലക്ഷ്മിയാണ് സുഖപ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജംബോ സവാരിക്ക് ലക്ഷ്മിയുടെ രണ്ടാം വരവാണിത്.2017ല്‍ വെടിമരുന്ന് പ്രയോഗത്തിനിടെ ഭയം പ്രകടിപ്പിച്ചതിനാല്‍ ജംബോ സവാരിയില്‍ പങ്കെടുപ്പിച്ചിരുന്നില്ല.രണ്ടാമൂഴത്തിന് കഴിഞ്ഞ മാസം കൊണ്ടുവന്ന അധികൃതര്‍ക്ക് ലക്ഷ്മി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാനായില്ല.

കൊട്ടാര പരിസരത്തെ താമസത്തിനിടെയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി സവാരി പരിശീലനത്തില്‍ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയത്. 18-22മാസമാണ് ആനകളുടെ ഗര്‍ഭകാലം.

സരള എന്ന ആന 15 വര്‍ഷം മുമ്പ് കൊട്ടാരവളപ്പില്‍ പ്രസവിച്ചിരുന്നു.
ലക്ഷ്മിയും മകനും സുഖമായി കഴിയുകയാണെന്ന് വനം അധികൃതര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img