Saturday, June 21, 2025

കൊച്ചി ലഹരി മരുന്നിന്റെ കേന്ദ്രമോ?

Must Read

കൊച്ചിയില്‍ 1500 കോടി രൂപയുടെ വന്‍ ലഹരി മരുന്ന് വേട്ട വേട്ടയാണിത അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ ലഹരി മരുന്ന്

ഏബിള്‍. സി. അലക്‌സ്

കൊച്ചി: കൊച്ചിയില്‍ വന്‍ തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. 220 കിലോ ഹെറോയിന്‍ ആണ് കൊച്ചി തീരത്ത് നിന്ന് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും നടത്തിയ പരിശോധനയില്‍ പുറങ്കടലില്‍ നിന്നാണ് 1500 കോടിയോളം രൂപ വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്.

കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്ത ബോട്ട്
ചാക്കില്‍ കെട്ടിയ നിലയില്‍ ഹെറോയിന്‍ പാക്കറ്റുകളും കാണാം

തമിഴ് നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടി. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്.
ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനില്‍ നിന്നെന്ന് കരുതുന്നതായി ഡി ആര്‍ ഐ വൃത്തങ്ങള്‍ അറിയിച്ചു, അഫ്ഗാനിസ്ഥാനില്‍ ഉല്‍പാദിപ്പിച്ച ഹെറോയിന്‍ ആണിത്, കപ്പലില്‍ പുറങ്കടലില്‍ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്നണ് സൂചന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img