കൊച്ചി : കൊച്ചിയില്‍ ലൈേ്രബറിയെന് ഇല്ലാത്തൊരു ലൈബ്രറിയുണ്ട്. ഇവിടെ അംഗത്വം ആവശ്യമില്ല, ഫീസ് അടയ്ക്കേണ്ട. വേറിട്ട പ്രവര്‍ത്തനരീതികൊണ്ട് ഹിറ്റാകുകയാണ് കൊച്ചി കോര്‍പറേഷനിലെ ‘സംസ്കൃതി’ ഓപ്പണ്‍ ലൈബ്രറി. കൊച്ചി നഗരസഭയിലെ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ സ്മൃതിയുടെ നേതൃത്വത്തില്‍ ആഗസ്തിലാണ് ഈ ഓപ്പണ്‍ ലൈബ്രറി ആരംഭിച്ചത്.
ജീവനക്കാരില്‍ വായനശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോ ടെ ആരംഭിച്ച ലൈബ്രറിയില്‍ നിലവില്‍ 330 പുസ്തകമുണ്ട്. പുസ്തകങ്ങളിലേറെയും ജന്മദിനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ ലൈബ്രറിക്ക് സമ്മാനിച്ചതാണ്. ജീവനക്കാരുടെ സ്വകാര്യ ശേഖരത്തില്‍നിന്നുള്ള പുസ്തകങ്ങളും ലൈബ്രറിയിലെത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളാണുള്ളത്.ഏറെയും നോവലുകളാണ്.
ഓപ്പണ്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്റെ ചുമതല നിര്‍വഹിക്കുന്നത് പുസ്തകമെടുക്കുന്നവര് തന്നെയാണ്. പുസ്തകം എടുക്കുമ്പോഴും തിരികെ വ മ്പോഴും ജീവനക്കാര്‍ രജിസ്റ്റ റില്‍ തീയതിയും ഫോണ്‍ നമ്പരും രേഖപ്പെടുത്തും. 15 ദിവസത്തിനകം തിരികെ നല്‍കണം.ആവശ്യമുള്ളപക്ഷം രജിസ്റ്ററില്‍ വീണ്ടും രേഖപ്പെടുത്തി 15 ദിവസംകൂടി പുസ്തകം കൈയില്‍ കരുതാം. പുതിയ പു സ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തുന്നമുറയ്ക്ക് സംസ്കൃതിയുടെ വാട്സാപ് ഗ്രൂപ്പിലൂടെ ക്യാറ്റ് ലോഗ് പിഡിഎഫായി ജീവന ക്കാരിലേക്ക് എത്തിക്കും.
ഓപ്പണ്‍ ലൈബ്രറി വിജയി ച്ചതോടെ പുസ്തകവായനയ്ക്കായി വായനക്കൂട്ടം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സംസ്കൃതി . നാനൂറോളം ജീവനക്കാരാണ് കൊച്ചി കോര്‍പറേഷനിലുള്ളത്.