Thursday, June 19, 2025

കേസ് കേസിന്റെ വഴിയ്ക്ക് പോകും: മന്ത്രി പി രാജീവ്

Must Read

തിരുവനന്തപുരം: കെ സുധാകരനെതിരെ നിലനില്‍ക്കുന്ന കേസില്‍ ശക്തമായി നിലകൊള്ളുമെന്ന് മന്ത്രി പി രാജീവ്. സുധാകരനെതിരായ കേസ് അതിന്റെ രീതിക്ക് മുന്നോട്ടു പോകുമെന്നും, കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയെ അപലപിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് പോലും തയ്യാറായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള വിഷയങ്ങളിലാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രദ്ധ പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സമീപനം ജനങ്ങള്‍ തുറന്നുകാട്ടും. ഇതിനെതിരായ ശക്തമായ വികാരം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും’, മന്ത്രി പറഞ്ഞു.അതേസമയം, പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമര്‍ശങ്ങള്‍ നടത്തിയത് പിണറായി വിജയനാണെന്നും, അതിനെതിരെയൊന്നും കേസെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img