കോഴിക്കോട്: കേരള വുമണ്‍സ് ലീഗ് 2022-23 ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ തുടക്കമായി. രാംകോ സിമെന്റ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രമേശ് ഭരത് ഉദ്ഘാടനം ചെയ്തു. കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ കരീം, ജോ. സെക്രട്ടറി റഫീഖ് പടന്ന, ട്രഷറര്‍ വി. ശിവകുമാര്‍,കെഡിഎഫ്എ പ്രസിഡന്റ് പി. രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.
ഗോകുലം കേരള എഫ്സിയും കേരള യുണൈറ്റഡ് എഫ്സിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ 11 ഗോളുകള്‍ക്ക് ഗോകുലം കേരള എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ പരാജയപ്പെടുത്തി. അഞ്ച് ഗോളുകള്‍ നേടിയ ഗോകുലം എഫ്സിയുടെ 9-ാം നമ്പര്‍ താരം സബിത ഭണ്ഡാരിയാണ് ടോപ് സ്കോറര്‍.

കളിയുടെ 3,9,27,39,59 മിനുട്ടുകളില്‍ സബിത കേരള യുനൈറ്റഡ് എഫ്സിയുടെ വല കുലുക്കി. 8-ാം നമ്പര്‍ താരം സന്ധ്യ രംഗനാഥന് രണ്ടു ഗോളുകളും 23-ാം നമ്പര്‍ കഷ്മിന, 5-ാം നമ്പര്‍ രേഷ്മ, 10-ാം നമ്പര്‍ വിവിയന്‍ കോനഡു അഡ്ജെ, 19-ാം നമ്പര്‍ ഹാര്‍മിലിന്‍ കൗര്‍ എന്നിവര്‍ ഓരോ ഗോളുകളും നേടിയപ്പോള്‍ 11-0. കേരള യുണൈറ്റഡ് ദയനീയ പരാജയം കണ്ടു.
നാളെ വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ കടത്തനാട് രാജ എഫ്എയും കേരള യുനൈറ്റഡ് എഫ്സിയും തമ്മിലാണ് മത്സരം. ഒക്്ടോബര്‍ ഒമ്പതുവരെ 17 മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുന്നത്. കൊച്ചിയാണ് മറ്റൊരു മത്സരവേദി. ഫൈനല്‍ കൊച്ചിയിലായിരിക്കും. രണ്ടിടങ്ങളിലുമായി മൊത്തം 46 മത്സരങ്ങളാണുണ്ടാവുക.