Friday, June 20, 2025

കേരള മദ്യ നിരോധന സമിതി വീടുകളില്‍ ഉപവാസം നടത്തി

Must Read

തലക്കുളത്തൂർ : മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കേരള മദ്യ നിരോധന സമിതി നേതൃത്വത്തില്‍ വീടുകളില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനില്‍ കെകെ രമ എംഎല്‍എയും, ജില്ലാതല ഉദ്ഘാടനം തലക്കുളത്തൂരില്‍ ഡോ. ഹുസൈന്‍ മടവൂരും നിര്‍വഹിച്ചു.

ലഹരി മുക്ത കേരളം ലക്ഷ്യമിട്ട് അധികാരത്തിലെത്തിയവര്‍ ലഹരി ഒഴുക്കുന്നവരായായി മാറിയ സ്ഥിതിയാണുള്ളതെന്ന് കെകെ രമ പറഞ്ഞു. മദ്യം നിരോധിക്കണമെന്ന ഭൂരിപക്ഷ ജനാഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കാതിരിക്കുന്നത് ജനദ്രോഹമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
റിട്ട.പ്രൊഫ.ടി.എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.റിട്ട. പ്രൊഫ. ഒ.ജെ ചിന്നമ്മ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. എസ് ഐ കെ. ചന്ദ്രന്‍ , പി. അബു, പി.സുമ ചേലാട്ട്, സി.പവിത്രന്‍ , ടി.ഗോപകുമാര്‍ , സി.ജയരാജന്‍ ചേര്‍ക്കാക്കട്ടര, പൊയിലില്‍ കൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ റസിയ തട്ടാരിയില്‍, പി . നൗഷാദ്, കെ. കുഞ്ഞിക്കണാരന്‍ , നൗഷീന്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img