കോഴിക്കോട്: ബിസിനസ് കേരളയുടെ ട്രേഡ് എക്സ്പോ 26 മുതല്‍ 29 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. മിഷനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ കോസ്മെറ്റിക്സ് , ബില്‍ഡേഴ്സ്, കൃഷി എന്നിങ്ങനെയുള്ള മേഖലകളിലാണ് പ്രദര്‍ശനം. പതിനായിരത്തിലേറെ അവസരങ്ങളുമായി ഇരുന്നൂറോളം കമ്പനികള്‍ എക്സ്പോയില്‍ പങ്കെടുക്കും. പുതിയ വാഹനങ്ങളുടെ പ്രദര്‍ശനവും ലോഞ്ചിങും ഉണ്ടാവും. ഫുഡ് കോര്‍ട്ട്, വിവാഹപ്രദര്ശന സ്റ്റാളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എല്ലാ ദിവസവും ഇന്റര്‍നാഷണല്‍ മാര്‍വലസ് ഫാഷന്‍ഷോയും ഉണ്ടാവും.