Thursday, June 19, 2025

കേരളവും സിഎം ഡാഷ് ബോര്‍ഡിലേക്ക് ; ക്ലിഫ് ഹൗസ് ആസ്ഥാനമാകും

Must Read

തിരുവനന്തപുരം: സിഎം ഡാഷ് ബോര്‍ഡിലേക്ക് മാറാന്‍ ഒരുങ്ങി കേരളവും. ഗുജറാത്ത് മോഡലിലെ നല്ല വശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് ഡാഷ് ബോര്‍ഡ് ആസ്ഥാനം ക്ലിഫ് ഹൗസില്‍ സജ്ജമാക്കാനാണ് ആദ്യഘട്ട ആലോചന നടക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഇ ഗവേണന്‍സ് സംവധാനവും അത് കാര്യക്ഷമമായി നടപ്പാക്കാന്‍ സജ്ജമാക്കിയ സിഎം ഡാഷ്ബോര്‍ഡും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടുപോയി വിലയിരുത്തിയിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി വിശദമായ ആശയവിനിമയം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മോഡലിന്റെ നല്ല വശങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തിലും സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനം എടുത്തത്.
മുഖ്യമന്ത്രിയുടെ വിരല്‍തുമ്പില്‍ ഫയല്‍ നീക്കത്തിന്റെ വിവരങ്ങളെല്ലാം കിട്ടും വിധം ഡാഷ് ബോര്‍ഡ് സംവിധാനം ക്ലിഫ് ഹൗസില്‍ സജ്ജമാക്കാനാണ് നീക്കം. നേരത്തെ തന്നെ സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലേയും ഫയല്‍ നീക്കവും ഉദ്യോഗസ്ഥരുടെ പ്രകടനവും വിലയിരുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് പുറത്ത് 300 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫയല്‍ നീക്കം നിരീക്ഷിക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇതെല്ലാം ഒരൊറ്റ ഡാഷ് ബോര്‍ഡിന് കീഴിലാകും. അതിനിടെ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങളും കണക്കും അടിയന്തരമായി ലഭ്യമാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. കൊവിഡിന് ശേഷം ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായെങ്കിലും തീര്‍പ്പാകാത്ത ഫയലുകള്‍ കുമിഞ്ഞുകൂടുകയാണ്. മാസം ശരാശരി 20,000 ഫയലുകളെങ്കിലും സെക്രട്ടേറിയറ്റില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. മൂന്ന് മാസത്തിലൊരിക്കല്‍ നടത്താറുള്ള ഫയല്‍ അദാലത്തുകളില്‍ പരിഗണിക്കുന്നതാകട്ടെ അത്യാവശ്യ ഫയലുകള്‍ മാത്രവുമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img