കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കും മയക്കുമരുന്നിനുമെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കും. ഇതിന്റെ ഭാഗമായി വാര്‍ഡുകളില്‍ സംഘാടക സമിതി രൂപീകരിച്ചു പ്രചരണം ആരംഭിച്ചു.
സ്‌കൂളുകളും തൊഴിലാളി സംഘടനകളും വ്യാപാരികളും പ്രത്യേകം പോസ്റ്റര്‍ തയ്യാറാക്കി പ്രചരണം നടത്തുന്നുണ്ട്. കുറ്റ്യാടി ടൗണില്‍ സംഗമിക്കുന്ന കോഴിക്കോട് റോഡ്, നാദാപുരം റോഡ്, മരുതോങ്കര റോഡ്, എന്നിവിടങ്ങളില്‍ ചങ്ങല തീര്‍ക്കും. വൈകുന്നേരം 3 മണിക്കാണ് പരിപാടി.
പൊതുജനങ്ങള്‍ക്കൊപ്പം പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ കുട്ടികളെയും ചങ്ങലയില്‍ പങ്കാളികളാക്കും. പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 29ന് വനിതകളുടെ ബൈക്ക് റാലിയും 30ന്
പുരുഷന്മാരുടെ ബൈക്ക്‌റാലിയും നടക്കും.