Thursday, June 19, 2025

കേരളം സമൂഹത്തിന്റെ മനോനില വീണ്ടെടുക്കണം: സി. ടി സക്കീർ ഹുസൈൻ

Must Read

നിലമ്പൂർ: വ്യക്തികളുടെയും അതു വഴി സമൂഹത്തിന്റെയും മനോധൈര്യവും ആത്മവീര്യവും വീണ്ടെടുക്കുന്നതിന് കേരളം സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് എം ഇ എസ്‌ സംസ്ഥാന സെക്രട്ടറി സി. ടി സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു. ചെറിയ പ്രതിസന്ധികൽ പോലും അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത ഒരു തലമുറയാണ് രാജ്യത്തു വളർന്നു വരുന്നത്.വീഴ്ചയെപോലും നേരിടാനാകാൻ മനക്കരുത്തില്ലാത്ത യുവത കേരളത്തിൽ കൂടി വരുന്നുണ്ടെന്നും എം ഇ എസ്‌ സംസ്ഥാന സെക്രട്ടറി സി ടി സക്കീർ ഹുസൈൻ പറഞ്ഞു.”  ആത്മഹത്യയും ആത്മഹത്യാ പ്രവണതകളും കൂടി വരുന്നു. കൊലകളും കുടുംബഛിദ്രതയും വർധിക്കുന്നു. പരസ്പര വിശ്വാസമില്ലായ്മയുടെ പാരമ്യതയിൽ ജനം മാനസിക പിരിമുറക്കത്തിലകപ്പെടുന്നു. വിദ്യാഭ്യാസ വിചക്ഷണരും മാനസികാരോഗ്യ വിദഗ്ധരും ആലോചിച്ച്  പ്രതിവിധികൾ കണ്ടേ പറ്റൂ. പ്രൈമറി തലം മുതൽ വിദ്യാർത്ഥികളുടെ പാഠ്യ പദ്ധതികളിൽ മാനസികാരോഗ്യ പാഠങ്ങൾ ഉൾക്കൊള്ളിക്കണം. ഹയർ സെക്കന്ററിയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾ പോലും കടുത്ത മാനസിക പിരിമുറുക്കങ്ങളിലാണെന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത് ” – സക്കീർ ഹുസൈൻ വ്യക്തമാക്കി.  എം. ഇ. എസ് സി. ബി. എസ്. ഇ സ്കൂൾ എഡ്യുക്കേഷൻ ബോർഡ് പ്രിൻസിപ്പൽമാർക്കും വൈസ് പ്രിൻസിപ്പൽമാർക്കും നിലന്പൂർ നിലന്പൂർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ദ്വിദിന ക്യാന്പ് മെസ്ബ് കോൺ 22 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. മൊയ്തുട്ടി മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് സെക്രട്ടറി കെ. എം. ഡി മുഹമ്മദ്, അലി കുറ്റിപ്പുറം, ഡോ: മുജീബ് മംഗലം സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img