Thursday, June 19, 2025

കേപീ ചായ് എട്ടാമത് ശാഖ ഉമ്മുല്‍ ഖുവൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു

Must Read


ഉമ്മുല്‍ഖുവൈന്‍: പ്രമുഖ വ്യവസായ വ്യാപാര സംരംഭകരായ കെപി ഗ്രൂപ്പിന് കീഴിലുള്ള കേപീ ചായ് ബ്രാന്റിന്റെ യു എ ഇ യിലെ എട്ടാമതു ശാഖ ഉമ്മുല്‍ഖുവൈനിലെ ഫലജ് അല്‍ മുഅല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ സാമ്പത്തിക വികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹസന്‍ മൂസ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതർ കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പൗര പ്രമുഖന്‍ ഹസന്‍ ഇബ്രാഹിം ഹൗക്കല്‍, കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, മുഹമ്മദ് അസ്ഹരി, കെ. പി ആഷിഖ്, പി. മുഹമ്മദലി, സമീര്‍ പാലേരി, നൗഫല്‍, നൗഷാദ്, ജയരാജ്, മുബഷിര്‍ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കുറഞ്ഞ കാലയളവില്‍ തന്നെ വന്‍ സ്വീകാര്യത നേടിയ ബ്രാന്റാണ് വിവിധ ഫ്‌ളേവറുകളില്‍ സ്വാദിഷ്ഠ ചേരുവകളാല്‍ തയാറാക്കപ്പെടുന്ന കെപി ചായ്. ഫ്രഷ് മില്‍ക് സഅഫ്‌റാന്‍, കപ്പൂചിനോ എന്നിവയടക്കം നിരവധി വൈവിധ്യങ്ങൾ കെപി ചായ് ബ്രാന്റിലുണ്ട്. കെപി ചായ് സ്‌പെഷ്യല്‍ ബര്‍ഗറിന് പുറമെ, പെരി ബര്‍ഗര്‍, പെരി ക്‌ളബ്, പെരി റാപ് തുടങ്ങിയ ഇനങ്ങളും വ്യത്യസ്ത സാന്റ്‌വിച്ചുകളും വലിയ രീതിയിൽ വിറ്റഴിക്കപ്പെടുന്നു ഇവിടെ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img