Thursday, June 19, 2025

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Must Read

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ പിന്‍വലിക്കല്‍ ബില്‍ അവതരിപ്പിക്കാനുള്ള അംഗീകാരം നല്‍കിയത്. നവംബര്‍ 29 ന് തുടക്കമാവുന്ന ശൈത്യകാല സമ്മേളനത്തില്‍ നിയമം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.


അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നല്‍കിയിട്ടും സമരരംഗത്ത് തുടരുന്ന കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. കര്‍ഷകരുടെ രോഷം തണുപ്പിക്കാനായി താങ്ങുവില സംബന്ധിച്ച് തീരുമാനം വേഗത്തില്‍ പ്രഖ്യാപിക്കാനാണ് സാദ്ധ്യത. താങ്ങുവിലയില്‍ നിയമപരമായ ഉറപ്പുലഭിക്കാതെ സമരരംഗത്ത് നിന്ന് പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് സംയുക്ത കര്‍ഷക മോര്‍ച്ച. താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമായോ തീരുമാനം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട് കൃഷി, ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ കൂടിയാലോചനകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


അതിനിടെ, നിലവില്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യഭക്ഷ്യധാന്യ പദ്ധതി തുടരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബറിന് ശേഷവും പദ്ധതി തുടരാനാണ് തീരുമാനം. കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ എതിര്‍പ്പ് കുറയ്ക്കാനാണ് സര്‍ക്കാര്‍ ഭക്ഷ്യധാന്യ പദ്ധതി തുടരാന്‍ തീരുമാനിച്ചത്്.


കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെ, താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് രാകേഷ് ടിക്കായ്ത്തിന്റെ പ്രസ്താവന. 1000 പ്രതിഷേധക്കാരും പാര്‍ലമെന്റിലേക്ക് എത്തുമെന്നും ടിക്കായത്ത് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img