Saturday, June 21, 2025

കെ റെയിൽ പദ്ധതിയെ വിമർശിക്കുന്നവരുടെ വാ മൂടിക്കെട്ടാനുള്ള ശ്രമം വിലപ്പോവില്ല : പി. കെ ഫിറോസ്

Must Read

കോഴിക്കോട് : ജനപക്ഷത്ത് നിന്ന് കൊണ്ട് കെ റെയിൽ പദ്ധതിയുടെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും ഇരകളോടൊപ്പം ചേർന്ന് സമരം നയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾക്കെതിരെ കേസെടുത്തും സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി വ്യാപകമായ രീതിയിൽ അപവാദ പ്രചാരണം നടത്തിയും തളർത്താൻ ശ്രമിക്കുന്ന സിപിഎം മൂഢൻമാരുടെ സ്വർഗത്തിലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ചലനം കർമ്മ പദ്ദതി വിശദീകരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് ലീഗ് നടത്തിയ സമരത്തിനെതിരെ സിപിഎം കൊടുത്ത പരാതി. വർഗീയ സംഘർഷം ഉണ്ടാക്കി കെ റെയിൽ സമരത്തെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും ഫിറോസ് പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ദ്യക്ഷത വഹിച്ചു. സംസ്ഥാന ട്രെഷറർ പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ ഇടനീർ, സി കെ മുഹമ്മദലി, ടി.പി.എം ജിഷാൻ പ്രസംഗിച്ചു.

ജില്ല ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രെഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക്, ഷഫീക് അരക്കിണർ, എസ് വി ഷൗലീക്ക്, എ ഷിജിത്ത്ഖാൻ, സൈദ് ഫസൽ, ഒ എം നൗഷാദ്, സിറാജ് ചിറ്റേടത്ത്‌, ശുഐബ് കുന്നത്ത്, ഹാരിസ് കൊത്തിക്കുടി, ഷാഹിർ കുട്ടമ്പൂർ, വി അബ്ദുൽ ജലീൽ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img