ഡി.പി.ആര്‍ അപൂര്‍ണം
ഹൈക്കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം
കല്ലിടല്‍ നിയമപ്രകാരമല്ല
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: കെ.റെയിലിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തത്വത്തില്‍ നല്‍കിയിട്ടുള്ള അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെ ഭുമിയുടെ വിശദാംശങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ പദ്ധതി റിപ്പോര്‍ട്ടില്ല. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് കെ റെയിലിനോട് ആവശ്യപ്പട്ടിട്ടതായും തത്വത്തില്‍ നല്‍കിയിരിക്കുന്ന അനുമതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്നും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ സര്‍വ്വേയ്‌ക്കെതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.
സര്‍വെയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിച്ചത് കേന്ദ്രത്തിന്റെ അനുമതിയില്ലാതയാണ്. കേന്ദ്രധനനമന്ത്രാലയം ഇതുവരെ സില്‍വര്‍ ലൈന്‍പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സാങ്കേതിക സാമ്പത്തിക സാധ്യത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പദ്ധതിക്ക് അന്തിമാനുമതിനല്‍കുകയെന്നും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മുലത്തില്‍ പറയുന്നു.പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നേരത്തെ തന്നെ കെറെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നുവെന്നാണ് ആരോപണം. ജനരോഷം വര്‍ദ്ധിച്ചതും ഉപതിരഞ്ഞെടുപ്പ് അടുത്തതും കല്ലിടലില്‍ നിന്ന് പിന്‍വാങ്ങാന്‍ സംസ്ഥാനസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു. കെറെയില്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി ഡിപിആറില്‍ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണെന്നും പദ്ധതി പരിഗണിക്കുന്നത് സാങ്കേതികവും സാമ്പത്തികവുമായ ശേഷിയെ കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.