Saturday, June 21, 2025

കെ.ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Must Read

ശബരിമല: ശബരിമല മേല്‍ശാന്തിയായി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ ജയരാമന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.കോട്ടയം വൈക്കം സ്വദേശി ഹരിഹരന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.ഇന്ന് രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്.പന്തളം കൊട്ടരത്തിലെ കൃതികേഷ് വര്‍മ്മയും പൗര്‍ണ്ണമി ജി വര്‍മ്മയുമാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍,ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ് പ്രകാശ്,ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്,നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍.ഭാസ്‌കരന്‍ എന്നിവര്‍ നറുക്കെടുപ്പിന് മുന്നോടിയായി ശബരിമലയില്‍ എത്തിയിരുന്നു.

പത്ത് പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചത്.എട്ട് പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img