കോഴിക്കോട്: പൊതുപ്രവര്‍ത്തകരുടെ സേവന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെ അതിജീവിക്കാന്‍ കെ എ കേരളീയനെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിത രീതിയും പ്രവര്‍ത്തന ശൈലിയും മാതൃകയാക്കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഫോക് ലോര്‍ പഠന കേന്ദ്രം മുന്‍ മേധാവി ഡോ. ഇ കെ ഗോവിന്ദ വര്‍മ്മ രാജ പറഞ്ഞു.
കേരളീയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന കേരളീയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ടി കെ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. കെ എ കേരളീയന്‍ സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ എന്‍ സി മമ്മൂട്ടി സ്മാരക എന്‍ഡോവ്മെന്റ് കല്ലാച്ചിയിലെ ‘സി കുമാരന്‍ സ്മാരക വായനശാല’യ്ക്ക് ചടങ്ങില്‍ പ്രഭാത് ബുക്ക് ഹൗസ് ഡയരക്ടര്‍ ടി വി ബാലന്‍ സമ്മാനിച്ചു. ലൈബ്രറി സെക്രട്ടറി സുരേന്ദ്രന്‍ തൂണേരി, പ്രസിഡന്റ് അഡ്വ. പി ഗവാസ് എന്നിവര്‍ ഏറ്റുവാങ്ങി. എ കെ സിദ്ധാര്‍ത്ഥന്‍, പി കെ നാസര്‍, പി വി മാധവന്‍, സി പി സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.