കാസര്‍കോട്: മംഗളൂരുവില്‍ നിന്ന് കാസര്‍ക്കോട്ടേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി(കേരള) ബസ് വ്യാഴാഴ്ച വൈകുന്നേരം നിയന്ത്രണം വിട്ടു മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം പൊസോട്ട് പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ കുഴിയിലേക്കാണ് ബസ് മറിഞ്ഞത്.
ബസ്സില്‍ 40 യാത്രക്കാരാണുണ്ടായിരുന്നത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകട വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും പ്രദേശവാസികളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ സഹായത്തോടെ ബസ് ഉയര്‍ത്തി.