Tuesday, June 24, 2025

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട പ്രക്ഷോഭം നവംബര്‍ 9ന്

Must Read

കോഴിക്കോട്: മാവൂര്‍റോഡ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുന്നു. നവംബര്‍ 9ന് രാവിലെ 10 മണിക്ക് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യും. ടെര്‍മിനലിന് മുന്നിലാണ് സമരം. വിവാദ കരാര്‍ പുനപ്പരിശോധിക്കണമെന്ന് നിയമസഭയില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു. അഴിമതിയുടെ വിവരങ്ങള്‍ തെളിവ് സഹിതം അവതരിപ്പിക്കുകയും ചെയ്തു. ഗതാഗതമന്ത്രി അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡി.സി.സി രണ്ടാംഘട്ട പ്രക്ഷോഭത്തിന് നിര്‍ബന്ധിതരായതെന്ന് പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ 31ന് ഇന്ദിരാ സ്മൃതിയാത്ര നടത്തും. പേരാമ്പ്ര കല്ലോട് നിന്നാണ് യാത്ര തുടങ്ങുക. പേരാമ്പ്ര ടൗണില്‍ നടക്കുന്ന പൊതുയോഗം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വിലക്കയറ്റത്തിനും ഇടതു ദുര്‍ഭരണത്തിനും എതിരെ സംസ്ഥാന വ്യാപകമായി നവംബര്‍ മൂന്നിന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. കോഴിക്കോട്ടെ സമരം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img