Tuesday, June 24, 2025

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍: തൂണുകള്‍ക്ക് ബലക്ഷയം 25 ശതമാനമെന്ന് മന്ത്രി

Must Read

കോഴിക്കോട്: മാവൂര്‍റോഡ് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിിന്റെ തൂണുകളില്‍ ബലക്ഷയം 25 ശതമാനം മാത്രമാണെന്ന് മന്ത്രി ആന്റണി രാജു. 90 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നാണ് ഐ.ഐ.ടിയുടെ നിര്‍ദേശത്തെ തള്ളിയാണ് 25 ശതമാനത്തില്‍ മന്ത്രി എത്തിനില്‍ക്കുന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിദഗ്ധര്‍ നല്‍കിയത് എന്നാണ് മന്ത്രി പറയുന്നത്. കെട്ടിടം മുഴുവന്‍ പൊളിച്ചു കളയേണ്ട സാഹചര്യം ഇല്ല. ചെറിയൊരു ഭാഗം പോലും പൊളിക്കേണ്ടിവരില്ല എന്നാണ് മന്ത്രിയുടെ ഉറപ്പ്. പൈലിങ് പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പ് വരുത്തും. അതിനുശേഷം ബലപ്പെടുത്തല്‍ ജോലിക്കുള്ള ടെന്‍ഡര്‍ ക്ഷണിക്കും. മൂന്നാഴ്ചക്കുള്ളില്‍ ടെന്‍ഡര്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൂണുകളില്‍ 25 ശതമാനം മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്ന ഒരു നിര്‍ദേശവും ഉന്നതതല സമിതിയുടെ മുന്നിലുണ്ട്. നിര്‍മാണം നടത്തിയ എഞ്ചിനീയറിംഗ് വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെങ്കിലും തൂണുകള്‍ നിര്‍മിച്ചപ്പോള്‍ ആവശ്യമായ കമ്പി ഉപയോഗിച്ചില്ലെന്ന് വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.20 കോടി രൂപകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാമെന്നും പ്രതീക്ഷിക്കുന്നു.

കെട്ടിടത്തിന്റെ 50 ശതമാനത്തിന് ബലക്ഷയം ഉണ്ടെങ്കില്‍ മാത്രമെ പൊളിക്കണ്ടതുള്ളു. ഇപ്പോള്‍ അത്തരം പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി. ബസ് സ്റ്റാന്റ് മാറ്റാതെ തന്നെ അറ്റകുറ്റപണി നടത്താമെന്നാണ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തൂണുകളില്‍ സ്റ്റീല്‍ ബെല്‍റ്റിട്ട് കോണ്‍ക്രീറ്റ് നിറച്ചാണ് ബലപ്പെടുത്തല്‍. ബസ് സര്‍വീസിനെ ബാധിക്കാതെ തന്നെ ഇത് നടത്താമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ് കെട്ടിടസമുച്ചയത്തിന്റെ ബലക്ഷയം കണ്ടെത്തിയത്. ഐ.ഐ.ടിയിലെ വിദഗ്ധര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 90 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നതായിരുന്നു ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. ഇത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ചു. 25 തൂണുകള്‍ക്ക് മാത്രമാണ് ബലക്ഷയം എന്നാണ് അവര്‍ കണ്ടെത്തിയത്. വിദഗ്ധസമിതിയും ഐ.ഐ.ടിക്കാരും യോജിച്ച് നടത്തിയ ചര്‍ച്ചയിലാണ് 25 ശതമാനം തൂണുകള്‍ ബലപ്പെടുത്തിയാല്‍ മതിയെന്ന ധാരണയില്‍എത്തിയത്. കെട്ടിടത്തിന്റെ അടിത്തറ പരിശോധിക്കണമെന്ന് ഐ.ഐ.ടി നിര്‍ദേശിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് പൈലിങ് പരിശോധിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img