Thursday, June 19, 2025

കെ.എസ്.ആര്‍.ടി.സി ജില്ലാ ആസ്ഥാന മാറ്റം പിന്‍വലിച്ചു

Must Read

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
ഓഫീസ് കാസര്‍കോട് ഡിപ്പോയില്‍ തന്നെ നിലനിര്‍ത്തുമെന്ന് മന്ത്രി അറിയിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയെ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. എം.എല്‍.എ മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഓഫീസ് മാറ്റേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ആരുടേയോ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ നീക്കമെന്നും എം.എല്‍.എ വാദിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img