Thursday, June 19, 2025

കെ.എസ്.ആര്‍.ടി.സി: കൂപ്പണ്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി ആന്റണി രാജു കോഴിക്കോട് മന്ത്രിക്കെതിരേ പ്രതിഷേധം

Must Read

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിനുള്ള നടപടി തുടങ്ങിയതായി ഗതാഗത മന്ത്രി ആന്റണി രാജു.ഹൈക്കോടതി നിര്‍ദ്ദേശിച്ച കൂപ്പണ്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കില്ല, ആവശ്യമുള്ളവര്‍ ഉപയോഗിച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമെന്നും മന്ത്രി പറഞ്ഞു.
ശമ്പളത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ന് അല്ലെങ്കില്‍ തിങ്കളാഴ്ച തന്നെ ശമ്പളം നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ക്ക് നല്‍കുന്ന കൂപ്പണ്‍ അടിച്ചേല്‍പ്പിക്കില്ല, ആവശ്യമുള്ളവര്‍ ഉപയോഗിച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു മാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്. കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. നേരത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയുടെ മൂന്നിലൊന്ന് പണമായി നല്‍കാനും ബാക്കി തുകയ്ക്കും ഓണത്തിന്റെ ബോണസിനും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങാനുള്ള കൂപ്പണുകള്‍ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശമ്പളകുടിശികയും ബോണസും നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പബ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. കൂപ്പണുകള്‍ നല്‍കാമെന്ന നിര്‍ദേശത്തെ ജീവനക്കാര്‍ എതിര്‍ത്തിരുന്നു. കൂപ്പണുകള്‍ കൈപ്പറ്റില്ലെന്നാണ് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, കെ എസ് ആര്‍ ടി സി പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമെന്ന് മന്ത്രി കെ രാജു പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി 8 മണിക്കൂര്‍ മാത്രമാണ്. ഇത് ജീവനക്കാര്‍ക്ക് ഗുണകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമവണ്ടി ഉദ്ഘാടനത്തിന് കോഴിക്കോട് ചാത്തമംഗലത്ത് എത്തിയ മന്ത്രി ആന്റണി രാജുവിനെതിരെ പ്രതിഷേധം ഉണ്ടായി. ഐ എന്‍ ടി യു സി, എസ്.ടി.യു പ്രവര്‍ത്തകരായ 2 പേരാണ് ശമ്പളപ്രതിസന്ധിയില്‍ പ്രതിഷേധം അറിയിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img