തിരുവനന്തപുരം :കാട്ടാക്കട കെ.എസ്.ആര്‍.ടി. സിയില്‍ കണ്‍സെഷന്‍ പുതുക്കുന്നതിന് വേണ്ടി എത്തിയ പെണ്‍കുട്ടിയേയും പിതാവിനെയും ജീവനക്കാര്‍ തടഞ്ഞുവച്ച് മര്‍ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരള സാംബവസഭ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ അഭിമുഖത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കേരള സാംബവസഭ സംസ്ഥാന പ്രസിഡന്റ് എ.സി.ബിനുകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി സുരേഷ് മഠത്തില്‍ , കല്ലിയൂര്‍ സ്റ്റീഫന്‍ , ശ്രീകാര്യം ബാബുരാജ് , മുട്ടയ്ക്കാട് തങ്കരാജ് , മഞ്ചയില്‍ വിക്രമന്‍ , തിരുപുറം സുരേഷ് , വനിതാ സമാജം താലൂക്ക് സെക്രട്ടറി രാധിക , താലൂക്ക് വനിതാ എക്സിക്യൂട്ടീവ് അംഗം മല്ലിക , എന്നിവരും പങ്കെടുത്തു.