Thursday, June 19, 2025

കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് വേദി പങ്കിട്ടത് വിവാദമായി

Must Read

കോഴിക്കോട്: മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുത്തത് വിവാദമായി. ആര്‍.എസ്.എസ് കോഴിക്കോട്ട് സംഘടിപ്പിച്ച സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പ്രസംഗിച്ചത്. ഗുരുവായൂര്‍ അമ്പലത്തില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ഉത്തരേന്ത്യയില്‍ പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ടെന്നുമായിരുന്നു ഖാദര്‍ പ്രസംഗത്തില്‍ പറഞ്ഞത്. ആര്‍.എസ്.എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍ കെ.എന്‍.എ ഖാദറിനെ പൊന്നാട അണിയിക്കുകയും ചെയ്തു. ആര്‍.എസ്.എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഖാദര്‍ പ്രസംഗിച്ചത്.

സംഭവം വിവാദമായപ്പോള്‍ അദ്ദേഹം വിശദീകരണവുമായി എത്തി. സാംസ്‌കാരിക പരിപാടി എന്ന നിലയ്ക്കാണ് പങ്കെടുത്തതെന്നും ആര്‍.എസ്.എസിനോടുള്ള തന്റെ നിലപാട് മുസ്ലിംലീഗിന്റെ അതേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇതര മതങ്ങളിലെ നേതാക്കളുമായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്താറുണ്ട്. വേദി പങ്കിടാറുണ്ട്. അതുതപോലെയാണ് ഇതും. കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ താല്‍പര്യപ്പെട്ട കാര്യം അദ്ദേഹം നിഷേധിച്ചു. താന്‍ ഇസ്ലാംമത വിശ്വാസിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ സമിതി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ് കെ.എന്‍.എ ഖാദര്‍.

കെ എന്‍ എ ഖാദറിന്റെ നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധം: എം കെ മുനീര്‍

കോഴിക്കോട്: മുന്‍ എം എല്‍ എ കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റും പാര്‍ട്ടി നയത്തിന് വിരുദ്ധവുമാണെന്ന് ലീഗ് നേതാവ് എം കെ മുനീര്‍. ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പങ്കെടുത്തത്. ഖാദറിന്റെ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ വിശദീകരണവും കേള്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുനീര്‍.
ആര്‍ എസ് എസിനേയും എന്‍ ഡി എഫിനേയും പരസ്പര പൂരകങ്ങളായാണ് പാര്‍ട്ടി കാണുന്നത്. മുനീര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img