കാസറഗോഡ് : ചുരുങ്ങിയ കാലയളവിനുള്ളില്‍ കിടപ്പ് രോഗികള്‍ക്ക് ആശ്വാസകരമാവുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് ഹോം കെയറിന് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി നല്‍കുന്ന വാഹനത്തിന്റെ താക്കോല്‍ദാനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് ഹോം കെയര്‍ സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് ഹോം കാസറഗോഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ മുനീര്‍ ഹാജിക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ചു.
ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി
ഹെല്‍ത്ത് ഡ്രൈവ് എന്ന പുതിയ ഒരു പദ്ധതിയിലൂടെ കിടപ്പിലായ രോഗികളെ ശുഷ്രൂഷിക്കുന്നതിനായി പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന് വാഹനം നല്‍കി കൊണ്ട് നടപ്പിലാക്കുന്ന ഹെല്‍ത്ത് ഡ്രൈവ് പദ്ധതി മാതൃകാപരമാണ്.എന്നും ഹിമായ, സഹാറ തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി നാട്ടിലും വിദേശത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ എറ്റവും മാറ്റ് കൂടിയ പദ്ധതിയായിരിക്കും ഹെല്‍ത്ത് ഡ്രൈവ് പദ്ധതി. എന്നും ഇതിലൂടെ ആരാരും തുണയില്ലാത്ത നുറ് കണക്കിനു രോഗികള്‍ക്കാണ് സമാശ്വാസം നല്‍കുന്നത്. എന്നും ആധുനിക ലോകത്ത് നാം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട പ്രവര്‍ത്തന മേഖലയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനമെന്നത്. ആരോരും പരിചരിക്കാനില്ലാത്ത രോഗികള്‍ക്കും രോഗാതുരമായ മനസ്സുമായി വേദനയോടെ ജീവിക്കുന്നവര്‍ക്കും സാന്ത്വനത്തിന്റെ കുളിര്‍ തെന്നലായ പറന്നെത്തുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാം മുന്തിയ പരിഗണന നല്‍കി അവരെ സപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
വര്‍ത്തമാന കാലത്ത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പുണ്യ പ്രവര്‍ത്തനമാണ് പി.ടി.എച്ച് ഹോസ്പിസ് സെന്റര്‍ പാലീയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ എന്നും കേരളത്തിലങ്ങോളമിങ്ങോളം ചെയ്യുന്നത്. കേന്ദ്രീകൃത സ്വഭാവത്തോടെ ഒരേ യൂണിഫോമിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വളരെ മാതൃകാപരമായിട്ടാണു പ്രവര്‍ത്തിക്കുന്നത്. പി.ടി.എച്ച് പാലിയേറ്റീവ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയുണ്ടാവണം.എന്ന് പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു കെ എം സി സി ഹെല്‍ത്ത് ഡ്രൈവ് പദ്ധതിക്കുള്ള വാഹനത്തിന്റെ താക്കോല്‍ദാനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും പി റ്റി എച്ച് പാലിയേറ്റിവ് കെയര്‍ സംസ്ഥാന ചെയര്‍മാനും കൂടിയായ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും പി റ്റി എച്ച് ജില്ലാ ചെയര്‍മാനുമായ പി എം മുനീര്‍ ഹാജിക്ക് കൈമാറി നിര്‍വഹിച്ചു.
ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നല്‍കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന രീതിയില്‍ വീടുകളില്‍ പോയി കിടപ്പിലായ രോഗികള്‍ക്ക് പരിചരണം നല്‍കാനാണ് കെഎംസിസി ഹെല്‍ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി വാഹനം നല്‍കിയത് .
കിടപ്പിലായ രോഗികള്‍ക്കും പരിചരണം ലഭിക്കാന്‍ ആരോരുമില്ലാത്തവര്‍ക്കും സാന്ത്വനമായി വര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന്റെ പ്രവര്‍ത്തനം നിരവധി കിടപ്പ് രോഗികള്‍ക് വല്യ ആശ്വാസമാകും.
മുസ്ലിം ലീഗ് നേതാക്കളായ സി ടി അഹ്‌മദലി, ടി ഈ അബ്ദുള്ള, എ അബ്ദുല്‍ റഹ്‌മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷറഫ് എം എല്‍ എ , പി എം മുനീര്‍ ഹാജി, വി പി അബ്ദുല്‍ ഖാദര്‍ , അസീസ് മേരിക്കേ, മൂസാ ബി ചെര്‍ക്കളം , സി എച്ച് നൂറുദ്ധീന്‍, മഹ്‌മൂദ് ഹാജി, അബ്ബാസ് കളനാട്, ഷെരീഫ് പൈക്ക, മുഹമ്മദ് കുഞ്ഞി എരിയാല്‍ അഷ്റഫ് ബാച്ചന്‍, സുബൈര്‍ കുബനൂര്‍ ,കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി ,എ എം കടവത്ത് , അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, കെ ബി കുഞ്ഞാമു ഹാജി,കെ എ അബ്ദുള്ള കുഞ്ഞി ,എസ് പി സലാഹുദ്ധീന്‍, എ എ ജലീല്‍, അന്‍വര്‍ ചേരങ്കയ് ,മഹ്‌മൂദ് കുളങ്ങര, എം എം അസീസ്, എസ് എം നൂറുദ്ധീന്‍, ബേക്കല്‍ സിദ്ദിഖ്, മുഹമ്മദ് കുന്നില്‍,ഹനീഫ് ബദ്രിയ , ഹമീദ് ചൗക്കി , അഷ്റഫ് എടനീര്‍ , അസീസ് കളത്തൂര്‍, എം എ നജീബ്, അഡ്വ: പി എ ഫൈസല്‍, അഡ്വ : സമീറ ഫൈസല്‍ , മുജീബ് കമ്പാര്‍ , ജമീല സിദ്ദിഖ് ദണ്ഡഗോളി, സീനത്ത് നസീര്‍ കല്ലങ്കയ്, മൂസാ ബാസിത്ത്,എസ് എം ഷാഫി ഹാജി, കെ എം അബ്ദുല്‍ റഹ്‌മാന്‍, ഷെഫീഖ് പീബിസ്, ഹസീബ് ചൗക്കി, നവാസ് എരിയാല്‍ , അന്‍സാഫ് കുന്നില്‍, എ കെ കരീം , ഹാരീസ് പീബീസ്, എം എസ് ഷെരീഫ്, സാദത്ത് എരിയാല്‍ , അറഫാത് കമ്പാര്‍ , ഉസ്മാന്‍ കല്ലങ്കയ്, തുടങ്ങിയവര്‍ സംബന്ധിച്ചു.അബ്ദുല്ല ആറങ്ങാടി പ്രസിഡന്റും സലാം കന്യപ്പാടി ജനറല്‍ സെക്രട്ടറിയും ഹനീഫ് ടി ആര്‍ ട്രഷററും അഫ്‌സല്‍ മെട്ടമ്മല്‍ ഓര്‍ഗാന്‍സിങ് സെക്രെട്ടറിയുമാണ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് നേതൃത്വം നല്കുന്നത്