ദുബൈ: ദുബൈ കെ. എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സുപ്രധാന യോഗം വെള്ളിയാഴ്ച രാത്രി 9.30ന് ദേര മെട്രോപ്പോള്‍ റാസ്റ്റോറന്റില്‍ വെച്ച് ചേരുന്നു. യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം ഉല്‍ഘാടനം ചെയ്യും.
ദുബൈ കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അടങ്ങുന്ന പ്രധാന ഭാരവാഹികള്‍ കൃത്യ സമയത് പങ്കെടുക്കണമെന്ന് ജില്ലാ കെ. എം.സി.സി ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗാനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.