ദുബൈ: യു.എ.ഇ കെ.എം.സി.സി 2022 – 2025 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പിന്റെ ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള മണ്ഡലം തല ഏജന്റുമാര്‍ക്കായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രെയിനിംഗ് സംഘടിപ്പിച്ചു.
ഈ വര്‍ഷം കെ.എം.സി.സി കമ്മിറ്റി മെമ്പര്‍ഷിപ്പ് ഡിജിറ്റലായിട്ടാണു നടക്കുക. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈനായി നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം താഴെ തട്ടിലേക്ക് എത്തിക്കുന്നതിനായി എല്ലാ മണ്ഡലത്തിലും ചുമതലയേറ്റ ഏജന്റുമാര്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തു.
ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ല ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി ,ഏജന്റുമാര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സെടുത്തു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ധീന്‍, അഷ്‌റഫ് പാവൂര്‍, ഹസൈനാര്‍ ബീഞ്ചന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, യൂസുഫ് മുക്കൂട് ,കെ പി അബ്ബാസ് കളനാട് .വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികളായ സൈഫുദ്ദീന്‍ മൊഗ്രാല്‍, ഫൈസല്‍ പട്ടേല്‍, ശബീര്‍ കീഴൂര്‍, ഹനീഫ ബാവ നഗര്‍, ഷബീര്‍ കൈതക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്തില്‍ ഭാരവാഹികള്‍ , മെമ്പര്‍ഷിപ് ഏജന്റമാര്‍ സംബന്ധിച്ചു അഷറഫ് പാവൂര്‍ പ്രാര്‍ത്ഥനയും ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.