ദുബായ്: ദുബായ് കെ.എം. സി .സി കാസര്‍കോട് ജില്ലാ കമ്മിറ്റി
സംഘടിപ്പിക്കുന്ന ‘പെരുന്നാള്‍ മഹിമ’ ബലി പെരുനാള്‍ ദിനത്തില്‍ രാവിലെ 6.30 ന് ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടക്കും.
കെ .എം. സി.സി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കള്‍,വിവിധ സംഘടന പ്രതിനിധികള്‍ ,പ്രവാസ ലോകത്തെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ നായകന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍,വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ജില്ലയില്‍ നിന്നുള്ള മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും മുന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് ദുബായ് കെ.എം.സി. സി ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .