ഫുജൈറ: യു.എ.ഇയില്‍ സമീപകാലത്തുണ്ടായ വലിയ ദുരന്തമായ ഫുജൈറയിലെ പ്രളയത്തില്‍ സന്നദ്ധസേവനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ച കെ.എം.സി.സിയെ ഫുജൈറ ഭരണകൂടം പുരസ്‌കാരപത്രം നല്‍കി ആദരിച്ചു. ഫുജൈറ ക്രൗണ്‍ പ്രിന്‍സ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ കൈയൊപ്പോടു കൂടെയുള്ള അശീര്‍വാദപത്രം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും യു.എ.ഇ കെ.എം.സി.സിയുടെ സാരഥി ഡോ. പുത്തൂര്‍ റഹ്്മാന്‍ ഏറ്റുവാങ്ങി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ദുബായ്, ഷാര്‍ജ, ഫുജൈറ സംസ്ഥാനങ്ങളില്‍ നിന്നുള്ള വളണ്ടിയേഴ്‌സിന് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് വിഭാഗം മേധാവി താരിഖ് അല്‍ അനാഹിയും ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ താരിഖ് മുഹമ്മദ് ഇബ്രാഹിമും ചേര്‍ന്ന് ഫുജൈറ ഗവര്‍മെന്റിന്റെ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. സന്നദ്ധ സേവനങ്ങള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ മാതൃകയാക്കാന്‍ കഴിയുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കായി യു.എ.ഇ കെ.എം.സി.സി ചിലവിടുന്ന വിഹിതം ഗവണ്മെന്റ് ബജറ്റുകളെ മറികടക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഫുജൈറയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ യജ്ഞങ്ങള്‍ക്കും നേതൃത്വം നല്‍കി മുന്നിട്ടിറങ്ങിയ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ള പൗരസമൂ ഏറെ ആദരവോടെയാണ് നോക്കിക്കണ്ടത്.ഏവരാലും പുരസ്‌കരിക്കപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ടുപോയ പ്രവാസിസമൂഹത്തിന് ആശ്വാസമായത് യു.എ.ഇ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പറന്നുയര്‍ന്ന ഇരുനൂറോളം ചാര്‍ട്ടേഡ് വിമാനങ്ങളായിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.
ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തിലെ പ്രൗഢമായ ചടങ്ങ് യു.എ.ഇ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദീന്‍ ഉല്‍ഘടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ഫുജൈറ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എം സിറാജുദ്ധീന്‍, ഭാരവാഹികളായ അഡ്വ. മുഹമ്മദലി, നിഷാദ് പയേത്ത്, മുസ്തഫ താണിക്കല്‍, ടി.കെ ഇബ്രാഹീം, അയ്യൂബ് കാസര്‍കോട്, ഹനീഫ് കൊക്കച്ചാല്‍, ഐ.എസ്.സി വൈസ് പ്രസിഡന്റ് സുഭഗന്‍ തങ്കപ്പന്‍ സംസാരിച്ചു. ഫുജൈറ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ബഷീര്‍ ഉളിയില്‍ സ്വാഗതവും ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി ആയഞ്ചേരി നന്ദിയും പറഞ്ഞു.