കോഴിക്കോട്: മുക്കം കെ.എം.സി.ടി ഡെന്റല്‍ കോളജിന് നാഷണല്‍ അക്രഡിറ്റേഷന് ആന്റ് അസസ്മെന്റ് കൗണ്‍സിലിന്റെ (നാക്)അംഗീകാരം ലഭിച്ചു. ആദ്യ പരിശോധനയില്‍ തന്നെ എപ്ലസ് അംഗീകാരം കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് ഇതെന്ന് കെ.എം.സി.ടി ഗ്രൂപ്പ് ചെയര്മാന് ഡോ. കെ. മൊയ്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ 318 ഡെന്റല്‍ കോളജുകളില്‍ കല്പിത സര്‍വകലാശാലകള്‍ ഒഴികെ 26 സ്വതന്ത്ര കോളജുകള്‍ക്ക് മാത്രമാണ് നാക് അക്രഡിറ്റേഷന് ലഭിച്ചിട്ടുള്ളത്.ആ നിലയ്ക്ക് ആദ്യ റൗണ്ടില്‍ തന്നെ എപ്ലസ് ലഭിച്ചത് ചരിത്രനേട്ടമാണെന്ന് ഡോ. മൊയ്തു പറഞ്ഞു. ബി.ഡി.എസിന് 100 സീറ്റും എട്ട് പ്രത്യേക വിഭാഗങ്ങളിലായി എം.ഡി.എസിന് 34 സീറ്റുമാണ് ഇവിടെയുള്ളത്. 2006ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.