Wednesday, June 25, 2025

കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു; തിരുത മീനുമായി യുഡിഎഫിന്റെ ആഹ്ലാദപ്രകടനം

Must Read

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിച്ചതിന് പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്മന്ത്രിയുമായ കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. കൗണ്ടിങ്ങ് സെന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചത്. തിരുതമീനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെവി തോമസിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
യു.ഡി.എഫിന് ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ യു.ഡി.എഫ്. മുന്നേറ്റം ആഘോഷിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് നടന്ന സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്കിയിട്ടും സെമിനാറില്‍ പങ്കെടുത്തത് മുതല്‍ കെ.വി. തോമസ് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വരികയും ഇടത്പക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാം നല്‍കിയ പാര്‍ട്ടിയെ കെ.വി. തോമസ് ചതിച്ചുവെന്ന വികാരമായിരുന്നു പ്രവര്‍ത്തകര്‍ക്ക്. കെ.വി. തോമസിന്റെ വരവ് ഇടത് മുന്നണിക്ക് ഒരു ഗുണവും തൃക്കാക്കരിയില്‍ സമ്മാനിച്ചില്ലെന്നത് കൂടി തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമ്പോള്‍ അത് ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍.

അതേസമയം, ഉമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരുന്നത്.ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും അന്നും ഇന്നും വ്യക്തിബന്ധമുണ്ടെന്നും തോമസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img