Thursday, June 19, 2025

കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍: അന്വേഷണം പാതിവഴിയില്‍

Must Read

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍പെട്ട കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസര്‍നെയിമും ദുരുപയോഗം ചെയ്ത് അനധികൃതമായി നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ഒരു കേസില്‍ മാത്രമാണ് അറസ്റ്റ് നടന്നത്. പ്രതികള്‍ ജാമ്യം നേടുകയും ചെയ്തു. അനധികൃതമായി നമ്പര്‍ സംഘടിപ്പിച്ച കെട്ടിട ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. കെട്ടിടങ്ങള്‍ക്ക് ആറ് അനധികൃത നമ്പര്‍ നേടിയ ഉടമയും ജാമ്യം നേടി. അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ നിയമന ഉത്തരവ് ഇറങ്ങി രണ്ടുമാസമായിട്ടും അന്വേഷണം ഏറ്റെടുത്തിട്ടില്ല. ഇതാണ് കേസില്‍പെട്ടവര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്.

ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസനാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. അദ്ദേഹത്തെ മാറ്റി. പകരം നിയമിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. അനില്‍ ശ്രീനിവാസനെ മാറ്റിയത് കേസിനെ ബാധിക്കുമെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കോര്‍പറേഷന്‍ മേയറും മറ്റും ഇത് തള്ളിക്കളയുകയായിരുന്നു. പത്ത് കേസുകള്‍ എടുത്തിരുന്നുവെങ്കിലും അറസ്റ്റ് ഒന്നില്‍ മാത്രം ഒതുങ്ങി. ആ കേസില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയോ തുടരന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല.

അനധികൃത നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് 16ഓളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ അതില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, കേസിന്റെ ഗൗരവം അനുസരിച്ചുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും കോര്‍പറേഷന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതേസമയം, കോര്‍പറേഷന്‍ ചെറുവണ്ണൂര്‍ മേഖലാ ഓഫീസില്‍ ഉണ്ടായ അഗ്‌നിബാധ സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നിട്ടില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img