കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബ്രേക്ക്ഡൗണ്‍ ആയതിനെതുടര്‍ന്ന് ഗതാഗത തടസ്സം. ഏഴാം വളവിലാണ് കെ എസ് ആര്‍ ടി സി മള്‍ട്ടി ആക്‌സില്‍ ബസ് കുടുങ്ങിയത്. ചെറിയ വാഹനങ്ങള്‍ വണ്‍വേടിസ്ഥാനത്തില്‍ കടന്നുപോയിരുന്നുവെങ്കിലും ഇപ്പോള്‍ ചുരം പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
അവധി ദിവസമായതിനാല്‍ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. ഇതിനാല്‍ തന്നെ ചുരം ഏകദേശം പൂര്‍ണമായും ഗതാഗതം നിലച്ച അവസ്ഥയാണ്.ബസ് മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.