കോഴിക്കോട് :കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷി പാഠശാല പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘കൃഷി പാഠശാല’ എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിന പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരാട് കണ്ടത്തില്‍ സജി ജോസഫിന്റെ കൃഷിയിടത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് ചെയര്‍മാന്‍ ജോസ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. കൃഷി പാഠശാലയില്‍ വിവിധയിനം ഫലവര്‍ഗ കൃഷികളെപ്പറ്റി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് ക്ലാസ്സെടുത്തു.
കാര്‍ഷികമേഖലയില്‍ വിദേശ ഇനം ഫലങ്ങള്‍ ഉള്‍പ്പെടെ വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, മികച്ച വിളവ് നല്‍കുന്ന ഇനങ്ങള്‍, വിള സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്നിവ വിശദീകരിച്ചു.
പച്ചക്കറി കൃഷിയെ ആസ്പദമാക്കിയ പരിശീലന പരിപാടിയില്‍ കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഷിജിനി ഇ.എം ക്ലാസെടുത്തു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും പുറത്തിറക്കിയ മികച്ച ഇനം പച്ചക്കറി ഇനങ്ങളെ പരിചയപ്പെടുത്തുകയും നൂതന സാങ്കേതിക വിദ്യകള്‍ വിള സംരക്ഷണ മാര്‍ഗ്ഗങ്ങള്‍, ജൈവ കീടനാശിനികള്‍, ജീവാണുവളങ്ങള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കാര്‍ഷിക രംഗത്ത് നാനോ വളങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് അവബോധം സൃഷ്ടിക്കാന്‍ പ്രായോഗിക പരിശീലനം നല്‍കി.വാര്‍ഡ് മെമ്പര്‍മാരായ ബിന്ധു, ചിന്ന അശോകന്‍, കൃഷി ഓഫീസര്‍ രമ്യാ രാജന്‍. വി, കൃഷി അസിസ്റ്റന്റ് റെനീഷ്.എം തുടങ്ങിയവര്‍ പങ്കെടുത്തു.