കോഴിക്കോട് :നിര്‍മ്മാണത്തിലിരിക്കെ കൂളിമാട് – മപ്രം പാലം തകര്‍ന്നത് ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും അനാസ്ഥ കൊണ്ടാണെന്നും അതിനാല്‍ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും അന്വേഷണം നേരിടണമെന്നും മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കോഴിക്കോട് പി ഡബ്ല്യൂ ഡി ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ സാങ്കേതിക സൗകര്യങ്ങളോ ഇല്ലാതെയാണ് പ്രവൃത്തി പുരോഗമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ സോസൈറ്റി മന്ത്രിയുടെ പി.ആര്‍ വര്‍ക്കിന്റെ ഏജന്‍സി ആയതിനാല്‍ മുഴുവന്‍ പ്രവര്‍ത്തികളും ഏകപക്ഷീയമായി നല്‍കി ഇത്തരം അപാകതകള്‍ക്ക് മന്ത്രിയും വകുപ്പും കൂട്ടു നില്‍ക്കുകയാണുണ്ടായത്. മുനീര്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ പി. ഇസ്മായില്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍, കെ മുഹമ്മദലി, ഷഫീഖ് അരക്കിണര്‍, എ. ഷിജിത്ത് ഖാന്‍, എസ് വി ഷൗലീക്ക്, ഒ എം നൗഷാദ്, ഷാഹിര്‍ കുട്ടമ്പൂര്‍ പ്രസംഗിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മന്‍സൂര്‍ മാങ്കാവ്, കുഞ്ഞിമരക്കാര്‍ എം, കെ.എ സലാം, റിഷാദ് പുതിയങ്ങാടി, സത്താര്‍ കീഴരിയൂര്‍,ഹകീം പി കെ, മുഹമ്മദലി കോറോത്ത് ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.