കാസര്‍കോട്:പെരിയ ചെര്‍ക്കപ്പാറ മുക്കൂട് കുളത്തില്‍ വീണ് മരിച്ച വിദ്യാര്‍ഥികളായ നന്ദഗോപന് , ദില്‍ജിത്ത് എന്നിവരുടെ വീടുകള്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ മന്ത്രി നേരില്‍ കണ്ട് ആശ്വസിപ്പിച്ച് ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.ഹമീദ്ഹാജി,കെ.കെ.അബ്ബാസ്,കെ.എം. മൊയ്തു ,പി .എച്ച് .
ഹനീഫ് , ജമീല ,ഹസീന എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.