Thursday, June 19, 2025

കുറ്റവാളി ടി.എച്ച്.റിയാസ് മയക്കുമരുന്നുമായി
കുടുംബത്തോടൊപ്പം അറസ്റ്റില്‍

Must Read

കാസര്‍കോട്:കുപ്രസിദ്ധ കുറ്റവാളി ടി .എച്ച്. റിയാസ് കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായതായി പൊലീസ്. ഇയാള്‍ സഞ്ചരിച്ച കാറില്‍ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടപ്പുറത്ത് നിന്നാണ് റിയാസും(40) ഭാര്യ സുമയ്യ(35) യും പിടിയിലായത്.പൊലീസ് കൈകാണിച്ചു നിര്‍ത്താതെ പോയ കെ എല്‍ 60 എസ് 3007 ടാറ്റാ അല്‍ട്രോസ് കാര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് മാരക മയക്കുമരുന്നായ 5.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് റിയാസ്. ഇപ്പോള്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വര്‍ടേഴ്‌സില്‍ താമസിക്കുകയാണ് റിയാസ്.
ഭാര്യ സുമയ്യ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുകയാണ്.
പൊലീസ് സംഘത്തില്‍ നീലേശ്വരം ഇന്‍സ്പെക്ടര്‍ ശ്രീഹരി, എസ് ഐ ശ്രീജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശൈലജ, പൊലീസുകാരായ മഹേഷ്, കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബകര്‍ കല്ലായി, നികേഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img