Thursday, June 19, 2025

കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ നാളെ ഉദ്ഘാടനം ചെയ്യും

Must Read

കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റി ജല്‍ ജീവന്‍ മിഷന്‍ പദ്ധതി മുഖേന കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാളെ നിര്‍വഹിക്കും. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനാവും.

2019 ല്‍ കേരള വാട്ടര്‍ അതോറിറ്റി 18 കോടി രൂപ ചെലവില്‍ അനുവദിച്ച കുടിവെള്ള പദ്ധതിയുടെയും ജല്‍ ജീവന്‍ മിഷന്‍ രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 11 കോടി രൂപ പദ്ധതിയുടെയും ഭാഗമായാണ് ആവശ്യപ്പെട്ട മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിച്ച് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

നിലവില്‍ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകളാണ് പഞ്ചായത്തിലുള്ളത്. കുന്നുമ്മല്‍ കുടിവെള്ള പദ്ധതി മുഖേന 3500 പുതിയ പൈപ്പ് കണക്ഷനുകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഇതിനു പുറമേ ശുദ്ധജലം ലഭ്യമല്ലാത്ത പഞ്ചായത്തിലെ 20 അങ്കണവാടികളിലും 11 സ്‌കൂളുകളിലും മുഴുവന്‍ പൊതു സ്ഥാപനങ്ങളിലും പദ്ധതി മുഖേന കുടിവെള്ളം നല്‍കി ജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയാണ് നിര്‍വഹണ ഏജന്‍സി. സ്റ്റാര്‍സ് കോഴിക്കോടാണ് നിര്‍വഹണ സഹായ ഏജന്‍സിയായി പ്രവര്‍ത്തിച്ചത്.

പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img