കോഴിക്കോട്: കുന്ദമംഗലം പഞ്ചായത്തില്‍ രണ്ട് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ ഏഴ് ലക്ഷം രൂപവീതം ചിലവിട്ട് നിര്‍മ്മിച്ച റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.
പ്രദേശത്തെ അന്തരിച്ച ദേവയാനിയമ്മ, വി.എന്‍ കൃഷ്ണന്‍നായര്‍ എന്നിവരുടെ പേരുകളാണ് റോഡുകള്‍ക്ക് നല്‍കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍ എന്നിവര്‍ റോഡുകളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബൈജു അധ്യക്ഷത വഹിച്ചു. മറ്റു ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.