കുന്ദമംഗലം:ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ജൂലൈ 17ന് ഞാറാഴ്ച കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ10.30 ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പിടിഎ റഹീം എം.എല്‍എ,ലിന്റോജോസഫ്എം.എല്‍എ,എം.കെ.രാഘവന്‍ എം.പി.പങ്കെടുക്കും.
സ്‌പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ ത്വക്ക് രോഗ വിഭാഗം,ഇ.എന്‍ടി,നേത്രവിഭാഗം,ജനറല്‍ മെഡിസിന്‍,ദന്തരോഗ, ശിശുരോഗ വിഭാഗവും,ആയുഷ് മെഡിക്കല്‍ ക്യാമ്പില്‍ ഹോമിയോ,ആയുര്‍വേദം,യുനാനി എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ക്യാമ്പില്‍ കോവിഡ് വാക്‌സിനേഷന്‍,ജീവിതശൈലി രോഗ നിര്‍ണയം,അനുയാത്ര ക്ലിനിക്ക്,കേള്‍വി പരിശോധന, കൗണ്‍സിലിംഗ്, ആരോഗ്യപ്രദര്‍ശനം, കാരുണ്യ, ആരോഗ്യഇന്‍ഷൂറന്‍സ്, കിയോസ്‌ക്,ക്യാന്‍സര്‍ സ്‌ക്രീനിംഗ്,യോഗ പരിശീലനം എന്നിവയും ഉണ്ടായിരിക്കും.കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ ഹെല്‍ത്ത്&വെല്‍നെസ്സ് സെന്ററിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ശനിയാഴ്ച വിളംബര ജാഥയും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി,വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ഷിയോലാല്‍,ശിവദാസന്‍നായര്‍, എം.കെ.നദീറ,അബൂബക്കര്‍,ബി.ഡി.ഒ ഡോ:പി.പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു