കോഴിക്കോട്: വീട് വയ്ക്കാന്‍ സ്വന്തമായി സ്ഥലമില്ലാതെ പ്രയാസമനുഭവിച്ചവര്‍ക്ക് അത്താണിയായി വരിയട്ട്യാക്ക് നമ്പിടി പറമ്പത്ത് അയ്യൂബ് എന്ന 55 കാരന്‍. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ആറുപേര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോട് ഇത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി ആകെ 21 സെന്റ് സ്ഥലമാണ് നല്‍കിയത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത മറ്റു നാലുപേര്‍ക്കും ഇദ്ദേഹം സ്ഥലം നല്‍കിയിട്ടുണ്ട്.
അരക്കോടി രൂപ ചെലവഴിച്ചു പൊയ്യയില്‍ ഭാഗത്ത് 5 വര്‍ഷം മുന്‍പ് വാങ്ങിയ വാങ്ങിയ 33 സെന്റ് സ്ഥലമാണ് അയ്യൂബ് അര്‍ഹരായവര്‍ക്ക് ഭൂമി സൗജന്യമായി നല്‍കിയത്. ഇതോടെ കുന്ദമംഗലം പഞ്ചായത്ത് പരിധിയില്‍ സ്വന്തമായി വീടില്ലാത്തതു കാരണം വാടകവീട്ടിലും ബന്ധുവീടുകളിലുമായി താമസിച്ചിരുന്ന 10 കുടുംബങ്ങള്‍ക്കാണ് വീടു വയ്ക്കാന്‍ അയ്യൂബ് സ്ഥലം നല്‍കിയത്.
സ്വന്തമായി വീടില്ലാത്ത ഒരു സ്ത്രീയുടെ ദുരിതം മനസ്സിലാക്കിയപ്പോഴാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നു പറയുന്നു അയ്യൂബ്. വീടില്ലാതെ പ്രയാസപ്പെടുന്നവരെ കണ്ടെത്തുകയായിരുന്നു ആദ്യം ചെയ്തത്. അര്‍ഹരായവര്‍ക്ക് വാസസ്ഥലം ഒരുക്കുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. അര്‍ഹരായ ഓരോ കുടുംബത്തിനും 3 സെന്റ് വീതമാണു നല്‍കിയത്. വീടുണ്ടെങ്കിലും മറ്റു അവശ്യ സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന ചിലരെയും സഹായിക്കണമെന്നുണ്ട്. ബാക്കി വരുന്ന സ്ഥലം കിണര്‍, വഴി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. 10 കുടുംബങ്ങള്‍ക്കും സ്ഥലത്തിന്റെ രേഖകള്‍ കൈമാറി.
അയൂബിന്റെ മാനുഷിക സ്‌നേഹം കാണാതെ പോകരുതെന്നും മറ്റുള്ളവര്‍ക്ക് ഇത് പ്രചോദനമാണെന്നും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ പറഞ്ഞു.