Friday, June 20, 2025

കുത്തിവെപ്പിന് പിന്നാലെ മരണം: വിശദമായ പരിശോധന നടത്തും

Must Read

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുത്തിവെപ്പിനെതുടര്‍ന്ന് രോഗി കുഴഞ്ഞുവീണു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തയാറാവുന്നു. കൂടരഞ്ഞി സ്വദേശിനി ടി.കെ സിന്ധു(42)വിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സിന്ധുവിന് കുത്തിവെക്കാന്‍ നിര്‍ദേശിച്ച ക്രിസ്റ്റലൈന്‍ പെനിസിലിന്‍ സര്‍ക്കാര്‍ സംഭരിക്കുന്നില്ലെന്നും പകരം നല്‍കിയ ബെന്‍സൈല്‍ പെനിസിലിന്‍ മറ്റൊരു ആശുപത്രിയില്‍ നിന്ന് എത്തിച്ചതാണെന്നും വ്യക്തമായ സാഹചര്യത്തില്‍ മരുന്ന് വിതരണം നടത്തുന്ന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീങ്ങുന്നത്. കുത്തിവെച്ച മരുന്നിന്റെ കുപ്പി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സിന്ധുവിന്റെ ബന്ധുക്കളുടെയും കൂടെ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തുകയുണ്ടായി. രണ്ടു മരുന്നുകളുടെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസം ഉണ്ടോ എന്ന കാര്യം സംബന്ധിച്ച് പൊലീസ് വിദഗ്ധരുടെ ഉപദേശം തേടും. സിന്ധുവിന് ആശുപത്രിയില്‍ വിദഗ്ധ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. സിന്ധുവിന് അസ്വസ്ഥത കണ്ട ഉടന്‍ പ്രതിപ്രവര്‍ത്തനത്തിനുള്ള മരുന്ന് നല്‍കിയില്ലെന്നും പറയുന്നു. ക്രിസ്റ്റലൈന്‍ പെനിസിലിന്‍ നല്‍കിയെന്നാണ് മരണ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുള്ളത്. എന്നാല്‍ ബെന്‍സൈല്‍ പെനിസിലിന്‍ ആണ് കുത്തിവെച്ചതെന്ന് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് മരുന്നുകള്‍ തമ്മിലുള്ള വ്യത്യാസം അറിയാന്‍ പൊലീസ് ശ്രമിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img