Thursday, June 19, 2025

കുത്തിവെപ്പിനെതുടര്‍ന്ന് മരണം: അന്വേഷണത്തിന്
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

Must Read

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുത്തിവെപ്പ് നടത്തിയതിനെതുടര്‍ന്ന് വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ആവശ്യമെങ്കില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ബോര്‍ഡ് രൂപീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയിലാണ് ബോര്‍ഡ്. അന്വേഷണ ഉദ്യോഗസ്ഥന്‍, ഗവ. പ്ലീഡര്‍, ഫോറന്‍സിക് സര്‍ജ്ജന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൂടരഞ്ഞി സ്വദേശി കെ.ടി സിന്ധു(42)ആണ് കഴിഞ്ഞമാസം 27ന് മരിച്ചത്. ക്രിസ്റ്റലിന്‍ പെനിസിലിന്‍ മരുന്നാണ് കുത്തിവെച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഈ മരുന്ന് വിതരണം ചെയ്യുന്നില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പകരം മരുന്നാണ് കുത്തിവെച്ചതെന്ന് പറയുന്നു. പാര്‍ശ്വഫല സാധ്യതയുള്ള മരുന്ന് കുത്തിവെക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. ഡ്യൂട്ടി നഴ്‌സ് ഉണ്ടായിരുന്നുവെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന നഴ്‌സാണ് കുത്തിവെപ്പ് നടത്തിയത്.
വാതരോഗമുള്ള സിന്ധുവിന് കട്ടില്‍ നല്‍കിയില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img