*ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി അപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. സൂപ്രണ്ട് ഡോ. കെ.സി രമേശനെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത്. ഡോ. രമേശന് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് സ്ഥാനത്ത് തുടരാനാവില്ല. പകരം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും.
മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ ചുമതല ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന് കൈമാറി. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു.
വിരമിക്കാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഡോ. രമേശനെ സസ്പെന്റ് ചെയ്തത് പ്രാഥമികാന്വേഷണം പോലും നടത്താതെയാണെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചിരുന്നു.