Thursday, June 19, 2025

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വികസന സമിതി യോഗം ചേര്‍ന്നു

Must Read

കോഴിക്കോട് :ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു. മുന്‍ യോഗങ്ങളിലെ തീരുമാനങ്ങളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.

ആശുപത്രി കോമ്പൗണ്ടിന്റെ ചുറ്റുമതില്‍ നവീകരിക്കേണ്ടതും ഉയരം കൂട്ടേണ്ടതും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിന് ഭരണാനുമതി ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സുപ്രണ്ട് യോഗത്തില്‍ പറഞ്ഞു. ആശുപത്രിയിലെ രണ്ട് പാചകക്കാര്‍ വിരമിക്കുന്ന മുറക്ക് താത്ക്കാലികമായി രണ്ടുപേരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ഫോറന്‍സിക് വാര്‍ഡിന്റെ ചുറ്റുമതിലിന് സമീപത്തായുള്ള മരം മുറിച്ചുമാറ്റുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ദേശപോഷിണി വായനശാലയ്ക്കടുത്തുള്ള ആശുപത്രിയുടെ സ്ഥലത്തെ കയ്യേറ്റവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ ആവശ്യപ്പെട്ടു. പ്രസ്തുത പ്രദേശത്ത് കമ്പിവേലി കെട്ടുന്നതിന് കരാറുകാരെ ചുമതലപ്പെടുത്തിയതായി പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പിയൂഷ് നമ്പൂതിരി എന്നിവര്‍ സന്നിഹിതിരായിരുന്നു. കൗണ്‍സിലര്‍ ടി റെനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ രാജേന്ദ്രന്‍, ആര്‍.എം.ഒ ഡോ. ലക്ഷ്മി മോഹന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img