ഷാര്‍ജ: അക്ഷരങ്ങളും അറിവും പുസ്തകങ്ങളും കൗതുകങ്ങളും മാത്രമല്ല, വിസ്മയിപ്പിക്കുന്ന മറ്റു കാര്യങ്ങളും നിറഞ്ഞതായിരുന്നു 13-ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍.
ഭക്ഷണത്തോടും പാചകത്തോടും താല്പര്യമുള്ള കുരുന്നുകള്‍ക്കായി ഒരുക്കിയ കുക്കറി സെഷന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷം പകരുന്നതായി.
യുവ ഭക്ഷണപ്രിയരും വളര്‍ന്നുവരുന്ന പാചകക്കാരും സെലിബ്രിറ്റി അറബ് ഷെഫ് നിദാല്‍ അല്ബ്രിഹിയുടെ ശിക്ഷണത്തില്‍ രുചികരവും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്ന സെഷന് ശ്രദ്ധേയമായി.
കുട്ടികളിലെ പാചക വൈദഗ്ദ്ധ്യം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതായിരുന്നു
ജോര്‍ദാനിലെ റിയാലിറ്റി ടിവി താരം കൂടിയായ അല്ബ്രിനിയുടെ
45 മിനിറ്റ് ദൈര്‍ഘ്യമുള്ള കുക്കറി സെഷന്.
രുചികരമായ മുസാഖന്‍ റോളുകളുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടാണ് സെഷന് തുടങ്ങിയത്
‘ഇത് കുട്ടികള്‍ക്ക് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്, ദിവസത്തില്‍ ഏത് സമയത്തും ഉണ്ടാക്കാന്‍ എളുപ്പമാണ്,’ സുമാക് ചിക്കന്‍ റോള്‍സ് എന്നും അറിയപ്പെടുന്ന പലസ്തീന് അറബ് വിഭവമായ മുസാഖന്‍ റോള്‍സ് ഉണ്ടാക്കാന്‍ താന്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് അല്ബ്രിഹി പറഞ്ഞു. ”പാന്‍-റോസ്റ്റ് ചെയ്ത ചിക്കന്‍, കാരമലൈസ് ചെയ്ത ഉള്ളി, സുമാക് എന്നിവ ഉപയോഗിച്ച് സാജ് ബ്രെഡില്‍ പൊതിഞ്ഞാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്. അന്തിമവും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭാഗം റോളുകള്‍ മികച്ച രീതിയില്‍ ചുട്ടെടുക്കുക എന്നതാണ്. സ്മൂത്തി വളരെ പ്രധാനമാണ്, കാരണം ഇത് ഭക്ഷണം പൂര്‍ത്തിയാക്കുക മാത്രമല്ല, കുട്ടികള്‍ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്‍കുകയും ചെയ്യുന്നു,” ഷെഫ് പറഞ്ഞു.